Monday, 17 September 2012

അന്തരീക്ഷ പ്രതിഭാസങ്ങള്‍

അന്തരീക്ഷ പ്രതിഭാസങ്ങള്‍






 പ്രധാന ആശയങ്ങള്‍

കാലാവസ്ഥ - ദിനാന്തീക്ഷസ്ഥിതി
അന്തീരീക്ഷം ചൂടുപിടിക്കുന്ന വിധം
അന്തീക്ഷമര്‍ദം
മര്‍ദ്ധമേഖലകള്‍
കാറ്റുകള്‍
അന്തരീക്ഷത്തിലെ നീരാവി
വിവിധ ഘനീകരണരൂപങ്ങള്‍

അന്തരീക്ഷ പ്രതിഭാസങ്ങള്‍ക്കുള്ള കാരണം

അന്തരീക്ഷ പ്രതിഭാസങ്ങള്‍ക്കുള്ള കാരണം

 

ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ കണ്ട മൂന്നുപകരണങ്ങളുടെ ചിത്രമാണ്‌  ചുവടെ കാണുന്നത് .   ഈ ഉപകരണങ്ങള്‍ എതാണ് എന്നും ഇവ എന്തിന് ഉപയോഗിക്കുന്നു  എന്നും പറയാമോ?


ബാരോമീറ്റര്‍ - അന്തരീക്ഷമര്‍ദ്ദം

ഹൈഗ്രോമീറ്റര്‍ - ആര്‍ദ്രത

അന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍


താപനില
അന്തരീക്ഷമര്‍ദ്ദം
ആര്‍ദ്രത
താഴെക്കൊടുത്തിരിക്കുന്ന അന്തരീക്ഷ പ്രതിഭാസങ്ങളെ താപം, മര്‍ദ്ദം, ആര്‍ദ്രത ​​​​എന്നിവയില്‍ ഏതെല്ലാം ഘടകങ്ങള്‍ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുക
    *മഴ  
 
    *കാറ്റ്     

    *മ‌ഞ്ഞ്

കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും

കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും

 
കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഇന്നത്തെ ദിനാന്തരീക്ഷ സ്ഥിതിയാണ് താഴെകൊടുത്തിരിക്കുന്നത്. ഇത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ. എവിടെയാണ് താപനില കൂടുതല്‍? ഇന്ന് മഴ പെയ്യുമോ?



മുകളില്‍ കൊടുത്തിരിക്കുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ദിനാന്തരീക്ഷ സ്ഥിതി പരിഗണിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ലിസ്റ്റ് ചെയ്യുക.

 *ഊഷ്മാവ്
 * മര്‍ദ്ദം
 *
 *
 *





 കൊച്ചുമകന്‍ അപ്പൂപ്പനോട് പറയുന്ന കാര്യത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?


 എന്താണ് ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസം?


 ഒരു പ്രദേശത്ത് ഹ്രസ്വ കാലയളവില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തുന്റെ അവസ്ഥയാണ് ദിനാന്തരീക്ഷ സ്ഥിതി. ആ പ്രദേശത്തെ അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണിത് നിര്‍ണയിക്കുന്നത്. ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയുടെ ഏതാണ്ട് 35 വര്‍ത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ആ പ്രദേശത്തെ കാലാവസ്ഥ നിര്‍ണയിക്കുന്നത്. അതായത്, ഒരു പ്രദേശത്തെ നീണ്ട കാലയളവിലെ ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ് ആ പ്രദേശത്തെ കാലാവസ്ഥ.

അന്തരീക്ഷം ചൂട്പിടിക്കുന്നത് എങ്ങനെ ?

അന്തരീക്ഷം ചൂട്പിടിക്കുന്നത് എങ്ങനെ ?



 മുകളില്‍ കൊടിത്തിരിക്കുന്ന വീഡിയോ കണ്ടുവല്ലൊ?  താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ A,B,C,D,E എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് അനുയോജ്യമായ താപനില ചേര്‍ത്തു പൂരിപ്പിക്കുക


അന്തരീക്ഷമര്‍ദ്ദം

അന്തരീക്ഷമര്‍ദ്ദം

 വായു നിറച്ച ​ഒരു ബലൂണും വായു നിറക്കാത്ത ഒരു ബലൂണും തൂക്കിനോക്കുക. ഏതിനാണ് ഭാരം കൂടുതല്‍? ​​എന്തായിരിക്കും കാരണം?

 അന്തരീക്ഷവായുവിന് ഭാരം ഉണ്ട്


എന്തൊരു ഭാരം!


അന്തരീക്ഷവായുവിന്‍റെ ഭാരം നമുക്ക് ​​അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?

ഭാരമുള്ള അന്തരീക്ഷവായു വസ്തുക്കളില്‍ ചെലുത്തുന്ന ബലത്തെ അന്തരീക്ഷ മര്‍ദ്ദം എന്ന് പറയുന്നു

അന്തരീക്ഷമര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

അന്തരീക്ഷമര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

 അന്തരീക്ഷമര്‍ദ്ദം  വിശദീകരിക്കാനായി  അധ്യാപകന്‍ തയ്യാറാക്കിയ ആനിമേഷന്‍ കാണുക. എന്തു വിശദീകരിക്കാനായിരിക്കും  ഇത് തയ്യാറാക്കിയത്



 അന്തരീക്ഷമര്‍ദ്ദത്തെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങള്‍ കണ്ടെത്തുക

   *താപം
   *
   *     
       
  

ഐസോബാര്‍

ഐസോബാര്‍


ഒരേ അന്തരീക്ഷമര്‍ദം അനുഭവപ്പെടുന്ന പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിന് ഭൂപടങ്ങളില്‍ വരക്കുന്ന രേഖകളാണ് ഐസോബാര്‍.