Monday, 17 September 2012
അന്തരീക്ഷ പ്രതിഭാസങ്ങള്‍ക്കുള്ള കാരണം
അന്തരീക്ഷ പ്രതിഭാസങ്ങള്‍ക്കുള്ള കാരണം
ഒരു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ കണ്ട മൂന്നുപകരണങ്ങളുടെ ചിത്രമാണ് ചുവടെ കാണുന്നത് . ഈ ഉപകരണങ്ങള്‍ എതാണ് എന്നും ഇവ എന്തിന് ഉപയോഗിക്കുന്നു എന്നും പറയാമോ?
ബാരോമീറ്റര്‍ - അന്തരീക്ഷമര്‍ദ്ദം
ഹൈഗ്രോമീറ്റര്‍ - ആര്‍ദ്രത
അന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍
താപനില
അന്തരീക്ഷമര്‍ദ്ദം
ആര്‍ദ്രത
അന്തരീക്ഷമര്‍ദ്ദം
ആര്‍ദ്രത
താഴെക്കൊടുത്തിരിക്കുന്ന അന്തരീക്ഷ പ്രതിഭാസങ്ങളെ താപം, മര്‍ദ്ദം, ആര്‍ദ്രത എന്നിവയില്‍ ഏതെല്ലാം ഘടകങ്ങള്‍ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തുക
*മഴ
*കാറ്റ്
*മഞ്ഞ്
*കാറ്റ്
*മഞ്ഞ്
കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും
കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും
കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഇന്നത്തെ ദിനാന്തരീക്ഷ സ്ഥിതിയാണ് താഴെകൊടുത്തിരിക്കുന്നത്. ഇത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ. എവിടെയാണ് താപനില കൂടുതല്‍? ഇന്ന് മഴ പെയ്യുമോ?
മുകളില്‍ കൊടുത്തിരിക്കുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ദിനാന്തരീക്ഷ സ്ഥിതി പരിഗണിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ലിസ്റ്റ് ചെയ്യുക.
*ഊഷ്മാവ്
* മര്‍ദ്ദം
*
*
*
എന്താണ് ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസം?
ഒരു പ്രദേശത്ത് ഹ്രസ്വ കാലയളവില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തുന്റെ അവസ്ഥയാണ് ദിനാന്തരീക്ഷ സ്ഥിതി. ആ പ്രദേശത്തെ അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണിത് നിര്‍ണയിക്കുന്നത്. ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയുടെ ഏതാണ്ട് 35 വര്‍ത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ആ പ്രദേശത്തെ കാലാവസ്ഥ നിര്‍ണയിക്കുന്നത്. അതായത്, ഒരു പ്രദേശത്തെ നീണ്ട കാലയളവിലെ ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ് ആ പ്രദേശത്തെ കാലാവസ്ഥ.
അന്തരീക്ഷമര്‍ദ്ദം
അന്തരീക്ഷമര്‍ദ്ദം
വായു നിറച്ച ഒരു ബലൂണും വായു നിറക്കാത്ത ഒരു ബലൂണും തൂക്കിനോക്കുക. ഏതിനാണ് ഭാരം കൂടുതല്‍? എന്തായിരിക്കും കാരണം?
അന്തരീക്ഷവായുവിന് ഭാരം ഉണ്ട്
എന്തൊരു ഭാരം!
അന്തരീക്ഷവായുവിന്‍റെ ഭാരം നമുക്ക് അനുഭവപ്പെടാത്തത് എന്തുകൊണ്ടാണ്?
ഭാരമുള്ള അന്തരീക്ഷവായു വസ്തുക്കളില്‍ ചെലുത്തുന്ന ബലത്തെ അന്തരീക്ഷ മര്‍ദ്ദം എന്ന് പറയുന്നു
മര്‍ദ്ദമേഖലകള്‍
മര്‍ദ്ദമേഖലകള്‍
ഭൂമിയില്‍ ചില അക്ഷാംശരേഖകളെ കേന്ദ്രീകരിച്ച് ഏതാണ്ട് ഒരേ മര്‍ദ്ദം അനുഭവപ്പെടുന്നു. ഇത്തരം പ്രദേശങ്ങളെ ആഗോളമര്‍ദ്ദമേഖലകള്‍ എന്നു പറയുന്നു
മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല
ഭൂമദ്ധ്യരേഖയുടെ ഇരുവശങ്ങളില്‍ ഏതാണ്ട് 50 മുതല്‍ 100 വരെ വ്യപ്തിയില്‍ ഈ മര്‍ദ്ദമേഖല സ്ഥിതിചെയ്യുന്നു. വര്‍ഷം മുഴുവന്‍ ഇവിടെ ഉയര്‍ന്ന താപം അനുഭവപ്പെടുന്നു. ഇങ്ങനെ, ഉയര്‍ന്ന താപം നിമിത്തം ഈ മേഖലയിലെ വായു ചൂടുപിടിച്ച് വികസിക്കുകയും ലംബതലത്തില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു.
ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍
ഏകദേശം 300 വടക്കും 300 തെക്കും അക്ഷാംശങ്ങളിലായാണ് ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍ സ്ഥിതിചെയ്യുന്നത്. ഭൂമദ്ധ്യരേഖാപ്രദേശങ്ങളില്‍ നിന്നും ചൂടുപിടിച്ച് ഉയര്‍ന്ന് പൊങ്ങുന്ന വായു കൊറിയോലിസ് പ്രഭാവത്തിന്റെ സ്വാധീനത്താല്‍ വ്യതിചലിക്കപ്പെട്ട് ഈ അക്ഷാംശങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഇവിടെ ഉച്ചമര്‍ദ്ദമേഖല രൂപപ്പെടുന്നതിന് കാരണമാകുന്നു
ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍
കുറഞ്ഞ താപം അനുഭവപ്പെടുന്ന മേഖലകളാണ് ഇവ(600 വടക്കും 600 തെക്കും). എന്നാല്‍ ഈ മേഖലകളില്‍ അനുഭവപ്പെടുന്ന ശക്തമായ കൊറിയോലിസ് പ്രഭാവത്തിന്റെ ഫലമായി ധ്രുവപ്രദേശത്ത് നിന്നും വീശുന്ന കാറ്റ് ചുഴറ്റിമാറ്റപ്പെടുന്നു. അതിനാല്‍ ഈ മേഖല ഒരു ന്യൂനമര്‍ദ്ദപ്രദേശമായി നിലകൊള്ളുന്നു.
ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍
താപം ഏറ്റവും കുറച്ച് ലഭിക്കുന്ന ഈ മേഖലയിലെ വായു തണുത്തതായിരിക്കും. തണുത്തവായു ഇവിടെ ശക്തമായി മര്‍ദ്ദംപ്രയോഗിക്കുകയും ചെയ്യുന്നു. ഒപ്പം ഉപധ്രുവീയമേഖലകളില്‍ നിന്നും ചുഴറ്റിമാറ്റപ്പെടുന്ന വായു ഇവിടെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതിനാലാണ് ധ്രുവപ്രദേശങ്ങള്‍ ഉച്ചമര്‍ദ്ദമേഖലകളായി തീര്‍ന്നിട്ടുളളത്.
താഴെക്കൊടുത്തിരിക്കുന്ന പട്ടിക മര്‍ദ്ദമേഖല രൂപപ്പെടുന്നതിനുള്ള പ്രധാനകാരണം താപീയ ഘടകമാണോ ഗതീയഘടകമാണോ എന്നുകണ്ടെത്തി പൂരിപ്പിക്കുക
മര്‍ദ്ദമേഖല | രൂപീകരണകാരണം |
മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല | |
ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍ | |
ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍ | |
ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍ |
സൂര്യന്റെ അയനവും മര്‍ദ്ദമേഖലകളും
സൂര്യന്റെ അയനവും മര്‍ദ്ദമേഖലകളും
സൂര്യന്റെ അയനം മര്‍ദ്ദമേഖലകളെ സ്വാധീനിക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന ആനിമേഷന്റെ സഹായത്തോടെകണ്ടെത്തുക
സൂര്യന്‍ ഉത്തരായന രേഖക്കു സമീപം വരുമ്പോള്‍ മര്‍ദ്ദമേഖല വടക്കോട്ടു നീങ്ങുന്നു.സൂര്യന്‍ ദക്ഷിണായന രേഖക്കു സമീപം വരുമ്പോള്‍ മര്‍ദ്ദമേഖല തെക്കോട്ടുനീങ്ങുന്നു.
ഉത്തരം കണ്ടെത്തുക
കാറ്റിന്റെ വേഗതയും ദിശയും
കാറ്റിന്റെ വേഗതയും ദിശയും
കാറ്റിന്റെ വേഗതയും ദിശയും കണ്ടെത്തുന്ന ഉപകരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. അവയുടെ പേര് കണ്ടെത്തുക
കാറ്റിന്റെ വേഗതകണക്കാക്കുന്നതിന് അനിമോമീറ്ററും ദിശ മനസ്സിലാക്കാന്‍ വിന്റ് വെയിലും ഉപയോഗിക്കുന്നു
കാറ്റിന്റെ വേഗതയും ദിശയും നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?
* മര്‍ദ്ദ ചരിവുമാന ബലം
* ഘര്‍ഷണം
* കോറിയോലിസ് പ്രഭാവം
* മര്‍ദ്ദ ചരിവുമാന ബലം
* ഘര്‍ഷണം
* കോറിയോലിസ് പ്രഭാവം
ഉത്തരം കണ്ടെത്തുക
* A, B എന്നിവക്കിടയിലുള്ള മര്‍ദ്ദവ്യത്യാസം 100hPa യാണ്. പിന്നീട് ഇത് 300hPa യായി വര്‍ദ്ധിച്ചു. കാറ്റിന്റെ വേഗതക്ക് എന്ത് സംഭവിക്കും ?
* മര്‍ദ്ദവ്യത്യാസമുള്ള പ്രദേശങ്ങള്‍ അടുത്ത് സ്ഥിതിചെയ്യുമ്പോഴാണോ അകന്ന് സ്ഥിതിചെയ്യുമ്പോഴാണോ കാറ്റിന്റെ വേഗത കൂടുക ?
* A, B എന്നിവക്കിടയിലുള്ള മര്‍ദ്ദവ്യത്യാസം 100hPa യാണ്. പിന്നീട് ഇത് 300hPa യായി വര്‍ദ്ധിച്ചു. കാറ്റിന്റെ വേഗതക്ക് എന്ത് സംഭവിക്കും ?
* മര്‍ദ്ദവ്യത്യാസമുള്ള പ്രദേശങ്ങള്‍ അടുത്ത് സ്ഥിതിചെയ്യുമ്പോഴാണോ അകന്ന് സ്ഥിതിചെയ്യുമ്പോഴാണോ കാറ്റിന്റെ വേഗത കൂടുക ?
മര്‍ദ്ദ ചരിവുമാന ബലം
രണ്ടു പ്രദേശങ്ങള്‍ക്കിടയിലുള്ള മര്‍ദ്ദവ്യത്യാസം കൂടുമ്പോഴും മര്‍ദ്ദവ്യത്യാസമുള്ള പ്രദേശങ്ങള്‍ അടുത്ത് സ്ഥിതിചെയ്യുമ്പോഴും കാറ്റിന്റെ വേഗത കൂടുന്നു
രണ്ടു പ്രദേശങ്ങള്‍ക്കിടയിലുള്ള മര്‍ദ്ദവ്യത്യാസം കൂടുമ്പോഴും മര്‍ദ്ദവ്യത്യാസമുള്ള പ്രദേശങ്ങള്‍ അടുത്ത് സ്ഥിതിചെയ്യുമ്പോഴും കാറ്റിന്റെ വേഗത കൂടുന്നു
കൊറിയോലിസ് പ്രഭാവം
കൊറിയോലിസ് പ്രഭാവം
ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാര്‍ദ്ദഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാര്‍ദ്ദഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ ഇടത്തോട്ടും ദിശാവ്യതിയാനം ഉണ്ടാകുന്നതായി കാണാം. ഈ ദിശാവ്യതിയാനത്തിനു കാരണമാകുന്ന പ്രഭാവമാണ് കോറിയോലിസ് പ്രഭാവം.
സ്ഥിരവാതങ്ങള്‍
സ്ഥിരവാതങ്ങള്‍
വര്‍ഷം മുഴുവന്‍ തുടര്‍യായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങള്‍. സ്ഥിരവാതങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
1.വാണിജ്യ വാതങ്ങള്‍
2. പശ്ചിമവാതങ്ങള്‍
3. ധ്രുവീയവാതങ്ങള്‍
2. പശ്ചിമവാതങ്ങള്‍
3. ധ്രുവീയവാതങ്ങള്‍
വാണിജ്യ വാതങ്ങള്‍
ഉപോഷ്ണമേഖല ഉച്ചമര്‍ദ്ദമേഖലയില്‍ നിന്നും മധ്യരേഖ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് വാണിജ്യ വാതങ്ങള്‍.
കോറിയോലിസ് പ്രഭാവത്താല്‍ ഇതിന്റെ ദിശ ഉത്തരാര്‍ദ്ധഗോളത്തില്‍ വടക്ക് കിഴക്കായും ദക്ഷിണാര്‍ദ്ധഗോളത്തില്‍ തെക്ക് കിഴക്കായും വീശുന്നു
പശ്ചിമവാതങ്ങള്‍
ഉപോഷ്ണമേഖല ഉച്ചമര്‍ദ്ദമേഖലയില്‍ നിന്നും ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് പശ്ചിമവാതങ്ങള്‍.
കോറിയോലിസ് പ്രഭാവത്താല്‍ ഇതിന്റെ ദിശ ഉത്തരാര്‍ദ്ധഗോളത്തില്‍ തെക്ക് പടിഞ്ഞാറായും ദക്ഷിണാര്‍ദ്ധഗോളത്തില്‍ വടക്കു് പടിഞ്ഞാറായും വീശുന്നു
ധ്രുവീയവാതങ്ങള്‍
ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയില്‍ നിന്നും ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് ധ്രുവീയവാതങ്ങള്‍.
കോറിയോലിസ് പ്രഭാവത്താല്‍ ഇതിന്റെ ദിശ ഉത്തരാര്‍ദ്ധഗോളത്തില്‍ വടക്ക് കിഴക്കായും
ദക്ഷിണാര്‍ദ്ധഗോളത്തില്‍ തെക്ക് കിഴക്കായും വീശുന്നു
ശക്തമായ കോറിയോലിസ് പ്രഭാവം ഇവിടെ അനുഭവപ്പെടുന്നതിനാല്‍ ഈ കാറ്റുകള്‍ കൂടുതല്‍ വ്യതിചലിച്ച് കിഴക്കന്‍ കാറ്റുകളായി മാറുന്നു
പ്രാദേശികവാതങ്ങള്‍
പ്രാദേശികവാതങ്ങള്‍
അന്തരീക്ഷത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപം കൊളളുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ പ്രാദേശികമായി മാത്രം വീശുന്നവയാണ്.
ചില പ്രധാന പ്രാദേശിക വാതങ്ങള്‍
ലൂ
ഇന്ത്യയിലെ ഉത്തരമഹാസമതലത്തില്‍ മേയ്,ജൂണ്‍ മാസങ്ങളില്‍ഉച്ചയ്ക്കു ശേഷം വീശുന്ന വരണ്ട ഉഷ്ണകാറ്റാണ് ലൂ.
ഇന്ത്യയിലെ ഉത്തരമഹാസമതലത്തില്‍ മേയ്,ജൂണ്‍ മാസങ്ങളില്‍ഉച്ചയ്ക്കു ശേഷം വീശുന്ന വരണ്ട ഉഷ്ണകാറ്റാണ് ലൂ.
ചിനൂക്ക്
വടക്കെ അമേരിക്കയിലെ റോക്കിസ് പര്‍വ്വതനിരയുടെ
കിഴക്കെ ചരിവില്‍ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ചിനൂക്ക്.
ശൈത്യകാലത്ത് വീശുന്ന ഈ കാറ്റ് പ്രയറി മേഖലയിലെ
മഞ്ഞ് ഉരുക്കുന്നതിന് കാരണമാകുന്നു.
മിസ്ട്രല്‍
യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്റെ തെക്കന്‍ചരിവില്‍
യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്റെ തെക്കന്‍ചരിവില്‍
വീശുന്ന ശീതക്കാറ്റാണ് മിസ്ട്രല്‍. മിസ്ട്രലിന്റെ സ്വാധീനം തെക്കന്‍ ഫ്രാന്‍സില്‍ വളരെ ശക്തമാണ്.
ഫൊന്‍
ആല്‍പ്സ് പര്‍വ്വതത്തിന്റെ വടക്കെ ചരിവില്‍ വീശുന്ന വരണ്ടഉഷ്ണകാറ്റാണ് ഫൊന്‍. പര്‍വ്വതത്തിന്റെ കിഴക്കെ ചരിവിലെ മഞ്ഞ് ഉരുകുന്നതിന് ഈ കാറ്റ് കാരണമാകുകയും
അവിടങ്ങളില്‍ പുല്ല് വളരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഇത് കാലിവളര്‍ത്തലിന് വളരെ സഹായമാകുന്നു.
പട്ടിക പൂര്‍ത്തിയാക്കുക
അസ്ഥിരവാതങ്ങള്‍
അസ്ഥിരവാതങ്ങള്‍
അന്തരീക്ഷവായുവില്‍ പൊടുന്നനെയുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനമാണ് അസ്തിരവാതങ്ങള്‍ രൂപം കൊള്ളുന്നതിനുള്ള കാരണം.ചക്രവാതം, പ്രതിചക്രവാതം എന്നിവ അസ്ഥിരവാതങ്ങള്‍ക്ക് ഉദാഹരണമാണ്
ചക്രവാതം
ഉച്ചമര്‍ദ്ദ മേഖലയാല്‍ ചുറ്റപ്പെട്ടിടുള്ള ന്യൂനമര്‍ദ്ദ വ്യവസ്ഥയാണ് ചക്രവാതം. ചുറ്റുമുള്ള ഉച്ചമര്‍ദ്ദ മേഖലയില്‍ നിന്നും വായു ന്യൂനമര്‍ദ്ദ കേന്ദ്രത്തിലേക്ക് ചുഴറ്റി വീശുന്നു.
ഉത്തരാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ചക്രവാതം വീശുന്നു.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷം പട്ടിക പൂര്‍ത്തിയാക്കുക
പ്രതിചക്രവാതം
ന്യൂനമര്‍ദ്ദ മേഖലയാല്‍ ചുറ്റപ്പെട്ടിടുള്ള ഉച്ചമര്‍ദ്ദ വ്യവസ്ഥയാണ് ചക്രവാതം. ചുറ്റുമുള്ള ന്യൂനമര്‍ദ്ദ മേഖലയിലേക്ക് ന്യൂനമര്‍ദ്ദ കേന്ദ്രത്തില്‍ നിന്നും വായുചുഴറ്റി വീശുന്നു.
ഉത്തരാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും പ്രതിചക്രവാതം വീശുന്നു.
ചക്രവാതവും പ്രതിചക്രവാതവും തമ്മിലുള്ള വ്യത്യാസം പട്ടികപ്പെടുത്തുക
ഉത്തരാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ചക്രവാതം വീശുന്നു.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷം പട്ടിക പൂര്‍ത്തിയാക്കുക
ഉത്തരാര്‍ദ്ധഗോളത്തില്‍ | ദക്ഷിണാര്‍ദ്ധഗോളത്തില്‍ | |
ചക്രവാതം | എതിര്‍ ഘടികാരദിശയില്‍ | |
പ്രതിചക്രവാതം |
പ്രതിചക്രവാതം
ന്യൂനമര്‍ദ്ദ മേഖലയാല്‍ ചുറ്റപ്പെട്ടിടുള്ള ഉച്ചമര്‍ദ്ദ വ്യവസ്ഥയാണ് ചക്രവാതം. ചുറ്റുമുള്ള ന്യൂനമര്‍ദ്ദ മേഖലയിലേക്ക് ന്യൂനമര്‍ദ്ദ കേന്ദ്രത്തില്‍ നിന്നും വായുചുഴറ്റി വീശുന്നു.
ഉത്തരാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും പ്രതിചക്രവാതം വീശുന്നു.
ചക്രവാതവും പ്രതിചക്രവാതവും തമ്മിലുള്ള വ്യത്യാസം പട്ടികപ്പെടുത്തുക
ചക്രവാതം | പ്രതിചക്രവാതം |
മദ്ധ്യഭാഗത്ത് ന്യൂനമര്‍ദ്ദം | |
കാലികവാതങ്ങള്‍
കാലികവാതങ്ങള്‍
ചിലപ്രദേശങ്ങളില്‍ ചുരുങ്ങിയ കാലയളവുകളിലോ ചില ഋതുക്കളിലുടനീളമോ പ്രത്യേക ദിശയിലേക്ക് വീശുന്ന കാറ്റുകളാണ് കാലികവാതങ്ങള്‍
പ്രധാന കാലികവാതങ്ങള്‍
*മണ്‍സൂണ്‍ കാറ്റുകള്‍
*കരക്കാറ്റ് കടല്‍ക്കാറ്റ്
മണ്‍സൂണ്‍ കാറ്റുകള്‍
ഋതുഭേദമനുസരിച്ച് ദിശാവ്യതിയാനം സംഭവിക്കുന്ന കാറ്റുകള്‍ക്കുദാഹരണമാണ് മണ്‍സൂണ്‍ കാറ്റുകള്‍.വേനല്‍കാലത്ത് ഇത് തെക്കു പടിഞ്ഞാറുനിന്നും ശൈത്യകാലത്ത് വടക്കു കിഴക്കു നിന്നും വീശുന്നു.
വടക്കു കിഴക്കന്‍ മണ്‍സൂണ്‍
കരക്കാറ്റ് കടല്‍ക്കാറ്റ്
കരയും കടലും ചൂടുപിടിക്കുന്നതിലുളള ആപേക്ഷിക വ്യതിയാനമാണ് കരക്കാറ്റിനും കടല്‍കാറ്റിനും കാരണം.കടലിനെ അപേക്ഷിച്ച് കര പെട്ടെന്ന് ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നു.പകല്‍ സമയത്ത് കരയ്ക്ക് മുകളിലുളള വായു ചൂടുപിടിച്ച് മുകളിലേക്കുയരുന്നതിനാല്‍ കരയ്ക്ക് മുകള്‍ ഭാഗത്തായി ന്യൂനമര്‍ദ്ദമേഖല രൂപം കൊളളുന്നു. ഈ സമയത്ത് കടലിലെ ഉച്ചമര്‍ദ്ദമേഖല യില്‍ നിന്നും കരയിലേക്ക് കാറ്റ് വീശുന്നു .ഇതാണ് കടല്‍ കാറ്റ്
അന്തരീക്ഷത്തിലെ നീരാവി
അന്തരീക്ഷത്തിലെ നീരാവി
ആര്‍ദ്രത
അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് ആര്‍ദ്രത.
പൂരിതാങ്കം
ഒരു നിശ്ചിത താപനിലയുളള വായുവിന് ഒരു നിശ്ചിത അളവില്‍ നീരാവിയെ ഉള്‍ക്കൊളളാന്‍ കഴിയുന്നു. ഈ അളവിനെയാണ് പൂരിതാങ്കം എന്നു പറയുന്നത്.
ഹിമാങ്കം
വായു നീരാവിയാല്‍ പൂരിതമാക്കപ്പെടുമ്പോഴുളള താപനിലയാണ് ഹിമാങ്കം.
ഘനീകരണം
ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ജലകണങ്ങളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം.
ആപേക്ഷിക ആര്‍ദ്രത
ഒരു നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷ വായുവിന് ഉള്‍ക്കൊളളാന്‍ കഴിയുന്ന നീരാവിയുടെ അളവും ആ സമയത്ത് അന്തരീക്ഷവായുവില്‍ ഉളള നീരാവിയുടെ അളവും തമ്മിലുളള അനുപാതമാണ് ആപേക്ഷിക ആര്‍ദ്രത.
മുകളിലുള്ള പട്ടിക വായിച്ച് മഴ പെയ്യുന്നതിനിടയാക്കുന്ന സാഹചര്യം ഒന്ന് നോക്കാം
ഘനീകരണത്തിന്റെ വിവിധ രൂപങ്ങള്‍
ഘനീകരണത്തിന്റെ വിവിധ രൂപങ്ങള്‍
തുഷാരം
നീരാവിപൂരിതവായു തണുത്ത പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോള്‍ നീരാവി ഘനീഭവിച്ച് അവിടങ്ങളില്‍ രൂപം കൊളളുന്ന ജലകണങ്ങളാണ് തുഷാരം.
നേര്‍ത്ത മൂടല്‍മഞ്ഞ്
ഭൗമോപരിതലത്തിനുമുകളില്‍ നീരാവി ഘനീഭവിച്ച് അന്തരീഷത്തില്‍ തങ്ങിനില്‍ക്കുന്നതാണ് നേര്‍ത്ത മൂടല്‍മഞ്ഞ്.
മൂടല്‍മഞ്ഞ്
ഭൗമോപരിതലത്തിനു മുകളിലായി നീരാവി ഘനീഭവിച്ച് രൂപംകൊളളുന്നവയാണ് മൂടല്‍മഞ്ഞ്
മഞ്ഞ്
ഹിമമേഖലകളിലും പര്‍വ്വതപ്രദേശങ്ങളിലും കാണപ്പെടുന്ന വര്‍ഷണരൂപമാണ് മഞ്ഞ്.
ആലിപ്പഴം
മഴത്തുളളികളോടൊപ്പം മഞ്ഞു കട്ടകള്‍ ഭൂമിയിലേക്ക് പതിക്കുന്നു. ഇതാണ് ആലിപ്പഴം.
മേഘങ്ങള്‍
ചൂടുപിടിച്ച് ഉയര്‍ന്നു പൊങ്ങുന്ന നീരാവിപൂരിതവായു തണുത്ത് ഹിമാങ്കത്തിനുതാഴെയാകുമ്പോള്‍ ഘനീഭനിച്ച് മേഘങ്ങളായി മാറുന്നു.
മഴ
മേഘങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ഘനീകരണത്തിന്റെ ഫലമായി ജലകണികകളുടെ വലിപ്പം കൂടുന്നു. വലിപ്പമേറിയ ജലകണികകള്‍ക്ക് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാന്‍ കഴിയാതെ ഭൂമിയിലേക്കു മഴയായി പതിക്കുന്നു.
Subscribe to:
Posts (Atom)