Monday 17 September 2012

കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും

കാലാവസ്ഥയും ദിനാന്തരീക്ഷസ്ഥിതിയും

 
കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഇന്നത്തെ ദിനാന്തരീക്ഷ സ്ഥിതിയാണ് താഴെകൊടുത്തിരിക്കുന്നത്. ഇത് ഒന്ന് താരതമ്യം ചെയ്തു നോക്കൂ. എവിടെയാണ് താപനില കൂടുതല്‍? ഇന്ന് മഴ പെയ്യുമോ?



മുകളില്‍ കൊടുത്തിരിക്കുന്ന ദിനാന്തരീക്ഷ സ്ഥിതിയുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് ദിനാന്തരീക്ഷ സ്ഥിതി പരിഗണിക്കുമ്പോള്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് ലിസ്റ്റ് ചെയ്യുക.

 *ഊഷ്മാവ്
 * മര്‍ദ്ദം
 *
 *
 *





 കൊച്ചുമകന്‍ അപ്പൂപ്പനോട് പറയുന്ന കാര്യത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?


 എന്താണ് ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും തമ്മിലുള്ള വ്യത്യാസം?


 ഒരു പ്രദേശത്ത് ഹ്രസ്വ കാലയളവില്‍ അനുഭവപ്പെടുന്ന അന്തരീക്ഷത്തുന്റെ അവസ്ഥയാണ് ദിനാന്തരീക്ഷ സ്ഥിതി. ആ പ്രദേശത്തെ അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണിത് നിര്‍ണയിക്കുന്നത്. ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ താപം, അന്തരീക്ഷമര്‍ദം, ആര്‍ദ്രത, മഴ, കാറ്റിന്റെ വേഗത, കാറ്റിന്റെ ദിശ എന്നിവയുടെ ഏതാണ്ട് 35 വര്‍ത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ആ പ്രദേശത്തെ കാലാവസ്ഥ നിര്‍ണയിക്കുന്നത്. അതായത്, ഒരു പ്രദേശത്തെ നീണ്ട കാലയളവിലെ ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരിയാണ് ആ പ്രദേശത്തെ കാലാവസ്ഥ.

No comments:

Post a Comment