Monday 17 September 2012

കാലികവാതങ്ങള്‍

കാലികവാതങ്ങള്‍
 ചിലപ്രദേശങ്ങളില്‍ ചുരുങ്ങിയ കാലയളവുകളിലോ ചില ഋതുക്കളിലുടനീളമോ പ്രത്യേക ദിശയിലേക്ക് വീശുന്ന കാറ്റുകളാണ് കാലികവാതങ്ങള്‍

 പ്രധാന കാലികവാതങ്ങള്‍

 *മണ്‍സൂണ്‍ കാറ്റുകള്‍
   

                                  *കരക്കാറ്റ് കടല്‍ക്കാറ്റ്

 മണ്‍സൂണ്‍ കാറ്റുകള്‍

ഋതുഭേദമനുസരിച്ച് ദിശാവ്യതിയാനം സംഭവിക്കുന്ന കാറ്റുകള്‍ക്കുദാഹരണമാണ് മണ്‍സൂണ്‍ കാറ്റുകള്‍.വേനല്‍കാലത്ത് ഇത് തെക്കു പടിഞ്ഞാറുനിന്നും ശൈത്യകാലത്ത് വടക്കു കിഴക്കു നിന്നും വീശുന്നു.




 വടക്കു കിഴക്കന്‍ മണ്‍സൂണ്‍




കരക്കാറ്റ് കടല്‍ക്കാറ്റ്



കരയും കടലും ചൂടുപിടിക്കുന്നതിലുളള ആപേക്ഷിക വ്യതിയാനമാണ് കരക്കാറ്റിനും കടല്‍കാറ്റിനും കാരണം.കടലിനെ അപേക്ഷിച്ച് കര പെട്ടെന്ന് ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നു.പകല്‍ സമയത്ത് കരയ്ക്ക് മുകളിലുളള വായു ചൂടുപിടിച്ച് മുകളിലേക്കുയരുന്നതിനാല്‍ കരയ്ക്ക് മുകള്‍ ഭാഗത്തായി ന്യൂനമര്‍ദ്ദമേഖല രൂപം കൊളളുന്നു. ഈ സമയത്ത് കടലിലെ ഉച്ചമര്‍ദ്ദമേഖല യില്‍ നിന്നും കരയിലേക്ക് കാറ്റ് വീശുന്നു .ഇതാണ് കടല്‍ കാറ്റ്





 

 

 

No comments:

Post a Comment