പ്രാദേശികവാതങ്ങള്‍
അന്തരീക്ഷത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന വ്യതിയാനങ്ങളുടെ ഫലമായി രൂപം കൊളളുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍. ഇത്തരം കാറ്റുകള്‍ പ്രാദേശികമായി മാത്രം വീശുന്നവയാണ്.
ചില പ്രധാന പ്രാദേശിക വാതങ്ങള്‍
ലൂ
ഇന്ത്യയിലെ ഉത്തരമഹാസമതലത്തില്‍ മേയ്,ജൂണ്‍ മാസങ്ങളില്‍ഉച്ചയ്ക്കു ശേഷം വീശുന്ന വരണ്ട ഉഷ്ണകാറ്റാണ് ലൂ.
ഇന്ത്യയിലെ ഉത്തരമഹാസമതലത്തില്‍ മേയ്,ജൂണ്‍ മാസങ്ങളില്‍ഉച്ചയ്ക്കു ശേഷം വീശുന്ന വരണ്ട ഉഷ്ണകാറ്റാണ് ലൂ.
ചിനൂക്ക്
വടക്കെ അമേരിക്കയിലെ റോക്കിസ് പര്‍വ്വതനിരയുടെ
കിഴക്കെ ചരിവില്‍ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് ചിനൂക്ക്.
ശൈത്യകാലത്ത് വീശുന്ന ഈ കാറ്റ് പ്രയറി മേഖലയിലെ
മഞ്ഞ് ഉരുക്കുന്നതിന് കാരണമാകുന്നു.
മിസ്ട്രല്‍
യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്റെ തെക്കന്‍ചരിവില്‍
യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതത്തിന്റെ തെക്കന്‍ചരിവില്‍
വീശുന്ന ശീതക്കാറ്റാണ് മിസ്ട്രല്‍. മിസ്ട്രലിന്റെ സ്വാധീനം തെക്കന്‍ ഫ്രാന്‍സില്‍ വളരെ ശക്തമാണ്.
ഫൊന്‍
ആല്‍പ്സ് പര്‍വ്വതത്തിന്റെ വടക്കെ ചരിവില്‍ വീശുന്ന വരണ്ടഉഷ്ണകാറ്റാണ് ഫൊന്‍. പര്‍വ്വതത്തിന്റെ കിഴക്കെ ചരിവിലെ മഞ്ഞ് ഉരുകുന്നതിന് ഈ കാറ്റ് കാരണമാകുകയും
അവിടങ്ങളില്‍ പുല്ല് വളരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഇത് കാലിവളര്‍ത്തലിന് വളരെ സഹായമാകുന്നു.
പട്ടിക പൂര്‍ത്തിയാക്കുക
No comments:
Post a Comment