Monday, 17 September 2012

മര്‍ദ്ദമേഖലകള്‍

മര്‍ദ്ദമേഖലകള്‍

ഭൂമിയില്‍ ചില അക്ഷാംശരേഖകളെ കേന്ദ്രീകരിച്ച് ഏതാണ്ട് ഒരേ മര്‍ദ്ദം അനുഭവപ്പെടുന്നു. ഇത്തരം പ്രദേശങ്ങളെ ആഗോളമര്‍ദ്ദമേഖലകള്‍ എന്നു പറയുന്നു


മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല




     ഭൂമദ്ധ്യരേഖയുടെ ഇരുവശങ്ങളില്‍ ഏതാണ്ട് 50 മുതല്‍ 100 വരെ വ്യപ്തിയില്‍ ഈ മര്‍ദ്ദമേഖല സ്ഥിതിചെയ്യുന്നു. വര്‍ഷം മുഴുവന്‍ ഇവിടെ ഉയര്‍ന്ന താപം അനുഭവപ്പെടുന്നു. ഇങ്ങനെ, ഉയര്‍ന്ന താപം നിമിത്തം ഈ മേഖലയിലെ വായു ചൂടുപിടിച്ച് വികസിക്കുകയും ലംബതലത്തില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു.

             
                   ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍







 
ഏകദേശം 300 വടക്കും 300 തെക്കും അക്ഷാംശങ്ങളിലായാണ് ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍ സ്ഥിതിചെയ്യുന്നത്. ഭൂമദ്ധ്യരേഖാപ്രദേശങ്ങളില്‍ നിന്നും ചൂടുപിടിച്ച് ഉയര്‍ന്ന് പൊങ്ങുന്ന വായു കൊറിയോലിസ് പ്രഭാവത്തിന്റെ സ്വാധീനത്താല്‍ വ്യതിചലിക്കപ്പെട്ട് ഈ അക്ഷാംശങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ഇവിടെ ഉച്ചമര്‍ദ്ദമേഖല രൂപപ്പെടുന്നതിന് കാരണമാകുന്നു

  ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍



കുറഞ്ഞ താപം അനുഭവപ്പെടുന്ന മേഖലകളാണ് ഇവ(600 വടക്കും 600 തെക്കും). എന്നാല്‍ ഈ മേഖലകളില്‍ അനുഭവപ്പെടുന്ന ശക്തമായ കൊറിയോലിസ് പ്രഭാവത്തിന്റെ ഫലമായി ധ്രുവപ്രദേശത്ത് നിന്നും വീശുന്ന കാറ്റ് ചുഴറ്റിമാറ്റപ്പെടുന്നു. അതിനാല്‍ ഈ മേഖല ഒരു ന്യൂനമര്‍ദ്ദപ്രദേശമായി നിലകൊള്ളുന്നു.


 ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍

 

 

താപം ഏറ്റവും കുറച്ച് ലഭിക്കുന്ന ഈ മേഖലയിലെ വായു തണുത്തതായിരിക്കും. തണുത്തവായു ഇവിടെ ശക്തമായി മര്‍ദ്ദംപ്രയോഗിക്കുകയും ചെയ്യുന്നു. ഒപ്പം ഉപധ്രുവീയമേഖലകളില്‍ നിന്നും ചുഴറ്റിമാറ്റപ്പെടുന്ന വായു ഇവിടെ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അതിനാലാണ് ധ്രുവപ്രദേശങ്ങള്‍ ഉച്ചമര്‍ദ്ദമേഖലകളായി തീര്‍ന്നിട്ടുളളത്.


 താഴെക്കൊടുത്തിരിക്കുന്ന പട്ടിക മര്‍ദ്ദമേഖല രൂപപ്പെടുന്നതിനുള്ള  പ്രധാനകാര​ണം താപീയ ഘടകമാ​ണോ ഗതീയഘടകമാ​ണോ  എന്നുകണ്ടെത്തി   പൂരിപ്പിക്കുക

മര്‍ദ്ദമേഖല രൂപീകര​ണകാരണം
മദ്ധ്യരേഖ ന്യൂനമര്‍ദ്ദമേഖല
ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകള്‍
ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍
ധ്രുവീയ ഉച്ചമര്‍ദ്ദമേഖലകള്‍



സൂര്യന്റെ അയനവും മര്‍ദ്ദമേഖലകളും

സൂര്യന്റെ അയനവും മര്‍ദ്ദമേഖലകളും

സൂര്യന്റെ അയനം മര്‍ദ്ദമേഖലകളെ സ്വാധീനിക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന ആനിമേഷന്റെ സഹായത്തോടെകണ്ടെത്തുക



 സൂര്യന്‍ ഉത്തരായന രേഖക്കു സമീപം വരുമ്പോള്‍ മര്‍ദ്ദമേഖല വടക്കോട്ടു നീങ്ങുന്നു.സൂര്യന്‍ ദക്ഷിണായന രേഖക്കു സമീപം വരുമ്പോള്‍ മര്‍ദ്ദമേഖല തെക്കോട്ടുനീങ്ങുന്നു.

  ഉത്തരം കണ്ടെത്തുക


കാറ്റിന് പേരിടാമോ ?

കാറ്റിന് പേരിടാമോ ?

വിവിധ വശങ്ങളില്‍ നിന്ന് വീശുന്ന കാറ്റിന് പേരിടാന്‍ അപ്പുവിനെ സഹായിക്കാമോ

ഏതു വശത്ത് നിന്ന് വീശുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കാറ്റിന് പേരിടുന്നത്.

കരക്കാറ്റിനും കടല്‍ക്കാറ്റിനും ആ പേരുവരാന്‍ കാരണം എന്തായിരിക്കും?


 

 

കാറ്റിന്റെ വേഗതയും ദിശയും

കാറ്റിന്റെ വേഗതയും ദിശയും

 കാറ്റിന്റെ വേഗതയും ദിശയും കണ്ടെത്തുന്ന ഉപകരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. അവയുടെ പേര് കണ്ടെത്തുക




കാറ്റിന്റെ വേഗതകണക്കാക്കുന്നതിന് അനിമോമീറ്ററും ദിശ മനസ്സിലാക്കാന്‍ വിന്റ്  വെയിലും ഉപയോഗിക്കുന്നു

 കാറ്റിന്റെ വേഗതയും ദിശയും നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാം ?
* മര്‍ദ്ദ ചരിവുമാന ബലം
* ഘര്‍ഷണം
* കോറിയോലിസ് പ്രഭാവം


 ഉത്തരം കണ്ടെത്തുക

  * A, B എന്നിവക്കിടയിലുള്ള മര്‍ദ്ദവ്യത്യാസം 100hPa യാണ്. പിന്നീട് ഇത് 300hPa യായി വര്‍ദ്ധിച്ചു. കാറ്റിന്റെ വേഗതക്ക് എന്ത് സംഭവിക്കും ?

  * മര്‍ദ്ദവ്യത്യാസമുള്ള പ്രദേശങ്ങള്‍ അടുത്ത് സ്ഥിതിചെയ്യുമ്പോഴാണോ അകന്ന്  സ്ഥിതിചെയ്യുമ്പോഴാണോ കാറ്റിന്റെ വേഗത കൂടുക ?

മര്‍ദ്ദ ചരിവുമാന ബലം

രണ്ടു പ്രദേശങ്ങള്‍ക്കിടയിലുള്ള മര്‍ദ്ദവ്യത്യാസം കൂടുമ്പോഴും മര്‍ദ്ദവ്യത്യാസമുള്ള പ്രദേശങ്ങള്‍ അടുത്ത് സ്ഥിതിചെയ്യുമ്പോഴും കാറ്റിന്റെ വേഗത കൂടുന്നു



കൊറിയോലിസ് പ്രഭാവം

കൊറിയോലിസ് പ്രഭാവം






ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാര്‍ദ്ദഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാര്‍ദ്ദഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ ഇടത്തോട്ടും ദിശാവ്യതിയാനം ഉണ്ടാകുന്നതായി കാണാം. ഈ ദിശാവ്യതിയാനത്തിനു കാരണമാകുന്ന പ്രഭാവമാണ് കോറിയോലിസ് പ്രഭാവം.







കാറ്റുകളുടെ വര്‍ഗ്ഗീകരണം

കാറ്റുകളുടെ വര്‍ഗ്ഗീകരണം





ഭൗമോപരിതലത്തില്‍ വീശുന്നകാറ്റകളെ പലതായി വര്‍ഗ്ഗീകരിച്ചിടുണ്ട്.  ഇവയില്‍ ചില കാറ്റുകളെ പരിചയപ്പെടാം


           *  സ്ഥിരവാതം
           *  അസ്ഥിരവാതം
        
*  കാലികവാതം
        
*  പ്രദേശികവാതം


കാറ്റകളെ വര്‍ഗ്ഗീകരിക്കുന്ന ഒരു ഫ്ളോചാര്‍ട്ട് നിര്‍മിച്ചു നോക്കൂ

സ്ഥിരവാതങ്ങള്‍

സ്ഥിരവാതങ്ങള്‍

വര്‍ഷം മുഴുവന്‍ തുടര്‍യായി വീശുന്ന കാറ്റുകളാണ് സ്ഥിരവാതങ്ങള്‍. സ്ഥിരവാതങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു
       
   1.വാണിജ്യ വാതങ്ങള്‍
   2. പശ്ചിമവാതങ്ങള്‍
   3. ധ്രുവീയവാതങ്ങള്‍


 വാണിജ്യ വാതങ്ങള്‍

 

ഉപോഷ്ണമേഖല ഉച്ചമര്‍ദ്ദമേഖലയില്‍ നിന്നും മധ്യരേഖ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് വാണിജ്യ വാതങ്ങള്‍.
കോറിയോലിസ് പ്രഭാവത്താല്‍ ഇതിന്റെ ദിശ ഉത്തരാര്‍ദ്ധഗോളത്തില്‍ വടക്ക് കിഴക്കായും ദക്ഷിണാര്‍ദ്ധഗോളത്തില്‍ തെക്ക് കിഴക്കായും വീശുന്നു

 പശ്ചിമവാതങ്ങള്‍

 

ഉപോഷ്ണമേഖല ഉച്ചമര്‍ദ്ദമേഖലയില്‍ നിന്നും ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് പശ്ചിമവാതങ്ങള്‍.

കോറിയോലിസ് പ്രഭാവത്താല്‍ ഇതിന്റെ ദിശ ഉത്തരാര്‍ദ്ധഗോളത്തില്‍ തെക്ക് പടിഞ്ഞാറായും ദക്ഷിണാര്‍ദ്ധഗോളത്തില്‍ വടക്കു് പടിഞ്ഞാറായും വീശുന്നു


ധ്രുവീയവാതങ്ങള്‍


 

ധ്രുവീയ ഉച്ചമര്‍ദ്ദമേഖലയില്‍ നിന്നും ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലയിലേക്ക് വീശുന്ന കാറ്റുകളാണ് ധ്രുവീയവാതങ്ങള്‍.
കോറിയോലിസ് പ്രഭാവത്താല്‍ ഇതിന്റെ ദിശ ഉത്തരാര്‍ദ്ധഗോളത്തില്‍ വടക്ക് കിഴക്കായും
ദക്ഷിണാര്‍ദ്ധഗോളത്തില്‍ തെക്ക് കിഴക്കായും വീശുന്നു
ശക്തമായ കോറിയോലിസ് പ്രഭാവം ഇവിടെ അനുഭവപ്പെടുന്നതിനാല്‍ ഈ കാറ്റുകള്‍ കൂടുതല്‍ വ്യതിചലിച്ച് കിഴക്കന്‍ കാറ്റുകളായി മാറുന്നു


പൂരിപ്പിക്കുക